< Back
Kerala
കിട്ടാത്ത മുന്തിരി പുളിക്കും; കോടിയേരിക്ക് മറുപടിയുമായി പി.എം.എ സലാം
Kerala

'കിട്ടാത്ത മുന്തിരി പുളിക്കും'; കോടിയേരിക്ക് മറുപടിയുമായി പി.എം.എ സലാം

Web Desk
|
28 April 2022 2:43 PM IST

കോൺഗ്രസ് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടിയാണ്‌.

മലപ്പുറം: കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. എസ്.ഡി.പി.ഐയുമായി ലീഗിന് ബന്ധമുണ്ടെന്ന കോടിയേരിയുടെ പരാമർശത്തിനായിരുന്നു സലാമിന്റെ മറുപടി.

ഇതൊക്കെ ഒരുപാട് തവണ ചർച്ച ചെയ്തതാണ്.രണ്ട് ദിവസം മുമ്പാണ് എൽ.ഡി.എഫിലേക്ക് ലീഗിനെ കോടിയേരി ക്ഷണിച്ചത്. കഴിഞ്ഞ ദിവസം ലീഗ് എൽ.ഡി.എഫിലേക്ക് വരുന്നില്ലെന്ന് മറുപടി കൊടുത്തിരുന്നു. അടുത്ത ദിവസം ലീഗ് മോശം പാർട്ടിയായി.'കിട്ടാത്ത മുന്തിരി പുളിക്കും' എന്ന് മാത്രമാണ് കോടിയേരിയുടെ കഴിഞ്ഞ ദിവസത്തെ പരാമർശം കേട്ടപ്പോൾ തോന്നിയത്, പി.എം.എ സലാം പറഞ്ഞു.

കോൺഗ്രസ് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടിയാണ്‌. ചില കാലഘട്ടങ്ങളിൽ കോൺഗ്രസിനെ നയിച്ചവർക്ക് പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്, എന്നാൽ അതെല്ലാം തിരുത്തി അവർ മുന്നോട്ട് പോയിട്ടുമുണ്ട്. കോൺഗ്രസിനെ വിശ്വസിക്കുക എന്നല്ലാതെ മതേതരത്വ വിശ്വാസികൾക്ക് മറ്റു വഴികളില്ലെന്നും സലാം പറഞ്ഞു.

Similar Posts