< Back
Kerala

Kerala
സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചു; ശിവസേനാ നേതാവിനെതിരെ പോക്സോ കേസ്
|5 Dec 2023 11:17 PM IST
കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.
തിരുവനന്തപുരം: ശിവസേനാ നേതാവിനെതിരെ പോക്സോ കേസ്. കഴക്കൂട്ടം സ്വദേശി ബിനു ദാസിനെതിരെയാണ് മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സുഹൃത്തിന്റെ ഒമ്പതാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചതിനാണ് കേസ്. വാടക വീട് കാണിക്കാൻ കൊണ്ടുപോവുന്നതിനിടെ വീട്ടിൽ വച്ചാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.
കുട്ടി അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടർന്ന് അവർ സി.ഡബ്ല്യു.സിയിൽ വിവരം അറിയിച്ചു. അതേസമയം, കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.