< Back
Kerala
ലൈം​ഗികാതിക്രമ പരാതി; സ്കൂൾ ബസ് ഡ്രൈവർക്കും സഹായിക്കുമെതിരെ പോക്സോ കേസ്
Kerala

ലൈം​ഗികാതിക്രമ പരാതി; സ്കൂൾ ബസ് ഡ്രൈവർക്കും സഹായിക്കുമെതിരെ പോക്സോ കേസ്

Web Desk
|
12 Jan 2025 10:37 AM IST

ഇവർക്കെതിരെ എട്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർഥികളുടെ പരാതിയിൽ സ്കൂൾ ബസ് ഡ്രൈവർക്കും സഹായിക്കുമെതിരെ പോക്സോ കേസ്. തൃക്കോവിൽവട്ടം സ്വദേശി സാബു, മുഖത്തല സ്വദേശി സുഭാഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് വിദ്യാർഥികളുടെ പരാതി. ഇവർക്കെതിരെ എട്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിദ്യാർഥികൾ ബസിലേക്ക് വരുമ്പോൾ ലൈം​ഗികച്ചുവയോടെ സംസാരിക്കുകയും കുട്ടികളെ സ്പർശിക്കുകയും ചെയ്തന്നുമാണ് കുട്ടികളുടെ പരാതി. സ്കൂളിലാണ് കുട്ടികൾ ആദ്യം പരാതിപ്പെടുന്നത്. തുടർന്ന് സ്കൂൾ അധികൃതർ പരാതി ശക്തികുളങ്ങര പൊലീസിന് കൈമാറി. പൊലീസ് സംഭവം അന്വേഷിക്കുകയും രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Related Tags :
Similar Posts