< Back
Kerala
പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ
Kerala

പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ

Web Desk
|
6 Sept 2023 4:42 PM IST

പിണറായി കാപ്പുമ്മൽ സ്വദേശി സി.റമീസാണ് പിടിയിലായത്‌

തലശ്ശേരി: തലശ്ശേരി ജനറലാശുപത്രിയിൽ ചികത്സയ്ക്കെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ . പിണറായി കാപ്പുമ്മൽ സ്വദേശി സി. റമീസാണ് പിടിയിലായത്. വയറു വേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ കുട്ടിയെയാണ് റമീസ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച റമീസിനെ ജീവനക്കാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തലശേരി പൊലീസ് പോക്സോ കേസ് പ്രകാരമാണ് റമീസിനെതിരെ കേസെടുത്തിരിക്കുന്നത്.


Similar Posts