< Back
Kerala

Kerala
പോക്‌സോ കേസ്;നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് കീഴടങ്ങി
|13 March 2022 10:42 AM IST
പൊലീസിന് മുന്നിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്
പോക്‌സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് കീഴടങ്ങി. പൊലീസിന് മുന്നിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രിംകോടതിയേയും സമീപിച്ചെങ്കിലും മുൻകൂർ ജാമ്യം ലഭിച്ചില്ല.
തുടർന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയെങ്കിലും കണ്ടെത്താനായില്ല. അറസ്റ്റിനായി പൊലീസ് ഇന്നലെ റോയിയുടെ വസതിയിലും സ്ഥാപനത്തിലും റെയ്ഡ് നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് റോയ് വയലാറ്റിൽ സ്വമേധയാ പൊലീസിൽ കീഴടങ്ങിയിരിക്കുന്നത്. കൊച്ചി പോലീസ് കമ്മിഷണർക്ക് കീഴിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.