< Back
Kerala

Kerala
പോക്‌സോ കേസ് പരാമർശം: എം.വി ഗോവിന്ദനെതിരെ കെ. സുധാകരൻ മാനനഷ്ടക്കേസ് നൽകും
|25 July 2023 2:33 PM IST
എറണാകുളം സിജെഎം കോടതിയിലാണ് മാനനഷ്ടകേസ് നൽകുക
കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിൽ കെ. സുധാകരൻ മാനനഷ്ടകേസ് നൽകും. എം.വി ഗോവിന്ദൻ, ദേശാഭിമാനി ദിനപത്രം, പി.പി.ദിവ്യ എന്നിവർക്കെതിരെയാണ് മാനനഷ്ടകേസ് നൽകുക. ഇന്ന് എറണാകുളം സിജെഎം കോടതിയിലാണ് മാനനഷ്ടക്കേസ് നൽകുന്നത്.
മോൻസണ്‍ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ കുട്ടി പീഡനത്തിന് ഇരയാകുന്ന സമയത്ത് അവിടെ കെ.സുധാകരൻ ഉണ്ടെന്നായിരുന്നു എം. വി ഗോവിന്ദന്റെ ആരോപണം.ദേശാഭിമാനിയിൽ വന്ന വാർത്ത ഉദ്ധരിച്ചാണ് എം.വി ഗോവിന്ദൻ സുധാകരനെതിരായ ആരോപണം ഉന്നയിച്ചിരുന്നത്.


