< Back
Kerala
പോക്‌സോ കേസിൽ സെന്റ് ജെമ്മാസ് സ്‌കൂൾ മുൻ അധ്യാപകൻ ശശികുമാർ അറസ്റ്റിൽ
Kerala

പോക്‌സോ കേസിൽ സെന്റ് ജെമ്മാസ് സ്‌കൂൾ മുൻ അധ്യാപകൻ ശശികുമാർ അറസ്റ്റിൽ

Web Desk
|
13 May 2022 8:48 PM IST

30 വർഷത്തോളം വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാണ് ശശികുമാറിനെതിനെതിരെ ഉയർന്ന പരാതി. മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലറായിരുന്നു ശശികുമാർ.

മലപ്പുറം: വിദ്യാർഥിനികളെ പീഡിപ്പിച്ച മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ മുൻ അധ്യാപകൻ കെ.വി ശശി കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയനാട്ടിലെ മുത്തങ്ങക്കടുത്തുള്ള സ്വകാര്യ ഹോം സ്‌റ്റേയിൽനിന്നാണ് ശശികുമാർ പിടിയിലായത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. സ്‌കൂളിലെ പൂർവ വിദ്യാർഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.

30 വർഷത്തോളം വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാണ് ശശികുമാറിനെതിനെതിരെ ഉയർന്ന പരാതി. മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലറായിരുന്നു ശശികുമാർ. സമൂഹമാധ്യമങ്ങളിലൂടെ മീ ടൂ ആരോപണം ഉയർന്നതിനെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെക്കുകയായിരുന്നു.

സ്‌കൂളിൽനിന്ന് വിരമിച്ചതിന് ശേഷം അധ്യാപക ജീവിതത്തെക്കുറിച്ച് ശശികുമാർ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെയാണ് ആദ്യം പീഡന പരാതി ഉയർന്നുവന്നത്. പൊലീസ് കേസെടുത്തതോടെ ശശികുമാർ ഒളിവിൽ പോവുകയായിരുന്നു. പലതവണ പരാതി നൽകിയിട്ടും സ്‌കൂൾ അധികൃതർ നടപടിയെടുത്തില്ലെന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ ആരോപിച്ചു.

Similar Posts