< Back
Kerala

Kerala
കലോത്സവത്തിനിടെ ലൈംഗിക ചൂഷണം; മലപ്പുറത്ത് പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റിൽ
|26 Dec 2023 1:11 PM IST
ഒളിവിൽ കഴിഞ്ഞിരുന്ന ബിജുവിനെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്
പെരിന്തൽമണ്ണ: മലപ്പുറത്ത് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മൂന്ന് പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തി എന്ന കേസിൽ ബിജു എന്നയാളെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന ബിജുവിനെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്.
പെരിന്തൽമണ്ണയിലെ യു.പി സ്‌കൂളിലെ അധ്യാപകനാണ് പ്രതിയായ ബിജു. കലോത്സവ സമയത്ത് പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്തുവെന്നാണ് പരാതി. ആദ്യഘട്ടത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നിരുന്നു. മീഡിയവൺ വാർത്തയെത്തുടർന്നാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും നടപടികള്‍ വേഗത്തിലാക്കിയതും. തുടർന്ന് പ്രതി ഒളിവിൽ പോകുകയും ചെയ്തു.