< Back
Kerala
പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; എഎസ്‌ഐക്ക് മുൻകൂർ ജാമ്യമില്ല
Kerala

പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; എഎസ്‌ഐക്ക് മുൻകൂർ ജാമ്യമില്ല

ഫസ്ന പനമ്പുഴ
|
19 Nov 2022 3:46 PM IST

കൽപറ്റ ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്

കല്‍പ്പറ്റ: വയനാട്ടിൽ പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ച എഎസ്‌ഐയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കൽപറ്റ ഫാസ്റ്റ്ട്രാക്ക് കോടതിയാണ് അമ്പലവയൽ എഎസ്ഐ, ടി.ജി ബാബുവിന്റെ ജാമ്യാപേക്ഷ തള്ളിയത്. പോക്‌സോ കേസിൽ ഇരയായ പതിനേഴുകാരിയെ ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ എഎസ്‌ഐ മോശമായി പെരുമാറിയെന്നാണ് പരാതി

ഊട്ടിയിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ എ.എസ്.ഐ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന 17കാരിയുടെ പരാതിയിൽ സസ്പെൻഷനിലായ ടി.ജി ബാബു ഒളിവിലാണ്. കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തത് പൊലീസിന്റെ ഒത്തുകളിയാണെന്നാണ് ആരോപണം.

പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബം ഡി.ജി.പിയ്ക്ക് പരാതി നൽകിയിരുന്നു. വിവിധ ആദിവാസി സംഘടനകളും പൊലീസിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അതേസമയം, മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രതിക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം.

Similar Posts