< Back
Kerala
loan apps
Kerala

ലോൺ ആപ്പുകളെ പൂട്ടാൻ പൊലീസ്; 72 ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു

Web Desk
|
23 Sept 2023 11:08 AM IST

സൈബർ ഓപ്പറേഷൻസ് എസ്.പി ഹരിശങ്കർ ആണ് നോട്ടീസ് നൽകിയത്.

തിരുവനന്തപുരം: ലോൺ ആപ്പുകളെ പൂട്ടാൻ നടപടികളുമായി പൊലീസ്. 72 ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമെയ്ൻ രജിസ്ട്രാർക്കും നോട്ടീസ് അയച്ചു. സൈബർ ഓപ്പറേഷൻസ് എസ്.പി ഹരിശങ്കർ ആണ് നോട്ടീസ് നൽകിയത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ്പുകൾ നീക്കം ചെയ്യണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളുണ്ടെങ്കിൽ അതും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മൗറീഷ്യസും സിംഗപ്പൂരും ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പുകളാണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

ലോൺ ആപ്പുകളുടെ തട്ടിപ്പിനിരയായ നിരവധിപേരുടെ വാർത്തകൾ മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആപ്പുകളായതിനാലാണ് പൊലീസ് ഗൂഗിളിനെ സമീപിച്ചത്.

Similar Posts