< Back
Kerala

ആര്യ രാജേന്ദ്രൻ
Kerala
മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ പൊലീസ് വീണ്ടും കേസെടുത്തു
|2 May 2024 11:09 AM IST
സ്ത്രീത്വത്തെ അപമാനിച്ചെന്നും ലൈംഗിക അശ്ലീല വാക്കുകൾ ഉപയോഗിച്ചെന്നും എഫ്ഐആർ
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ പൊലീസ് വീണ്ടും കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നും ലൈംഗിക അശ്ലീല വാക്കുകൾ ഉപയോഗിച്ചെന്നും എഫ്ഐആറിൽ പറയുന്നു.വാട്സാപ്പിൽ അശ്ലീല സന്ദേശമച്ചയാൾക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു.
അതേസമയം, മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുളള തർക്കത്തിൽ സി.സി.ടി.വി പരിശോധിക്കണമെന്ന യദുവിന്റെ ആവശ്യത്തിൽ ദുരൂഹതയെന്ന് പൊലീസ്. കെ.എസ്.ആർ.ടി.സി ബസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ വൈകിയത്, ബസിൽ സി.സി.ടി.വി ഉണ്ടെന്ന് അറിയാത്തതു കൊണ്ടെന്നും പൊലീസ്. ഇന്നലെ പരിശോധിച്ച സി.സി.ടി.വി.യിൽ മെമ്മറി കാർഡ് ഉണ്ടായിരുന്നോ എന്നത് ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു.