< Back
Kerala

Kerala
തൃക്കാക്കരയിൽ പി.സി ജോർജ് നടത്തിയ പ്രസ്താവനകൾ പൊലീസ് പരിശോധിക്കുന്നു
|31 May 2022 1:52 PM IST
ജാമ്യ ഉപാധി ലംഘിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്
കൊച്ചി: വിദ്വേഷ പ്രസംഗത്തിൽ ജാമ്യത്തിലിറങ്ങിയ ശേഷം തൃക്കാക്കരയിൽ പി.സി ജോർജ് നടത്തിയ പ്രസ്താവനകൾ പൊലീസ് പരിശോധിക്കുന്നു. ജാമ്യ ഉപാധി ലംഘിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
പത്രസമ്മേളനം അടക്കം എല്ലാ പരിപാടികളുടെയും ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. തെളിവ് ലഭിച്ചാൽ ഉടൻ കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ തീരുമാനം.