< Back
Kerala
മുഖം മറച്ചിട്ടും പിടിച്ചത് എസ്ഐ സാറിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ..  കുരുമുളക് കള്ളനെ കയ്യോടെ പൊക്കി പൊലീസ്
Kerala

'മുഖം മറച്ചിട്ടും പിടിച്ചത് എസ്ഐ സാറിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ..' കുരുമുളക് കള്ളനെ കയ്യോടെ പൊക്കി പൊലീസ്

Web Desk
|
5 Aug 2025 11:00 AM IST

തെൻമല ഇടമണ്ണിലെ കട കുത്തിത്തുറന്നാണ് 200 കിലോ ഉണക്കകുരുമുളകും 85000 രൂപയും മോഷ്ടിച്ചത്

കൊല്ലം: കൊല്ലം തെൻമല ഇടമണ്ണിലെ കട കുത്തിത്തുറന്ന് 200 കിലോ ഉണക്കകുരുമുളകും 85000 രൂപയും മോഷ്ടിച്ച കേസിൽ പ്രതികളെെ പിടികൂടി പൊലീസ്. തന്നെ പൊലീസ് പിടികൂടിയത് ബുദ്ധിപരമായ നീക്കത്തിലൂടെയാണെന്ന് പിടിയിലായ പ്രതി മുകേഷ് സമ്മതിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനായിരുന്നു കള്ളന്‍റെ മറുപടി.

'മുഖം മറച്ചിട്ടും എസ്ഐ അമീൻ സാർ എന്നെ ബുദ്ധിപരമായി പിടികൂടി. മുഖം മറച്ചിട്ടൊന്നും കാര്യമില്ല.അറിയാവുന്നവരുടെ അടുത്ത് വടികൊടുത്ത് എറിയാൻ പറഞ്ഞാൽ എറിഞ്ഞുകൊള്ളിക്കും. മുഖം മറച്ചിട്ടൊന്നും കാര്യമില്ല.അറിയാവുന്നവരുടെ അടുത്ത് വടികൊടുത്ത് എറിയാൻ പറഞ്ഞാൽ എറിഞ്ഞുകൊള്ളിക്കും. ആരും കള്ളനായി ജനിക്കുന്നില്ല,സാഹചര്യമാണ് ഓരോരുത്തരെയും അങ്ങനെയാക്കുന്നത്. അമ്മയുടെ വയറ്റിൽ നിന്ന് ജനിക്കുമ്പോൾ ആരും കള്ളനാകുന്നില്ലല്ലോ'.. എന്നിങ്ങനെ പോകുന്നു കള്ളന്‍റെ വിശദീകരണങ്ങള്‍. താന്‍ കുരുമുളക് മാത്രമാണ് മോഷ്ടിക്കാറുള്ളതെന്നും വിശ്വസ്തരുടെ കടകളില്‍ മാത്രമാണ് അത് വില്‍ക്കാറൊള്ളൂവെന്നും കള്ളന്‍ പറയുന്നു.

അതേസമയം, കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് മുകേഷിൻ്റെ രീതിയെന്ന് പൊലീസ് അറിയിച്ചു.


Similar Posts