< Back
Kerala

Kerala
വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ പൊലീസ് പിടിയിൽ
|21 Feb 2023 4:54 PM IST
സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്
വർക്കല: തിരുവനന്തപുരം വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർ പൊലീസ് പിടിയിൽ. മേൽവെട്ടൂർ സ്വദേശി ആദർശാണ് അറസ്റ്റിലായത് . സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.
വർക്കലയിൽ സർവീസ് നടത്തുന്ന ശ്രീനന്ദ എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആണ് ഇയാൾ. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി.ഈ മാസം പതിനേഴാം തീയതിയാണ് ഇയാൾ യുവതിയോട് മോശമായി പെരുമാറിയത്.