< Back
Kerala

Kerala
ജ്വല്ലറി കവർച്ചാശ്രമം; ചാരിറ്റി പ്രവർത്തകനും കൂട്ടാളികളും പിടിയിൽ
|26 July 2023 8:43 AM IST
ചാരിറ്റി പ്രവർത്തകനും വ്ളോഗറുമായ നിതിൻ നിലമ്പൂരും കൂട്ടാളികളായ അമീർ, നൗഷാദ്, ബിബിൻ എന്നിവരുമാണ് പിടിയിലായത്.
കോഴിക്കോട്: മുക്കം നരിക്കുനിയിൽ എം.സി ജ്വല്ലറിയിലെ കവർച്ചാശ്രമത്തിൽ ചാരിറ്റി പ്രവർത്തകനും കൂട്ടാളികളും പിടിയിൽ. ചാരിറ്റി പ്രവർത്തകനും വ്ളോഗറുമായ നിതിൻ നിലമ്പൂരും കൂട്ടാളികളായ അമീർ, നൗഷാദ്, ബിബിൻ എന്നിവരുമാണ് പിടിയിലായത്.
ജ്വല്ലറിയുടെ പുറകുവശത്തെ ചുമർ തുരക്കുന്നതിനിടെ ശബ്ദം കേട്ട് നരിക്കുനിയിൽ ഉണ്ടായിരുന്ന ഗൂർഖയും രാത്രി പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൊടുവള്ളി പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് അമീറിനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് മറ്റുള്ളവരെ കൊടുവള്ളി പൊലീസ് പിടികൂടിയത്.