< Back
Kerala

Kerala
റിപ്പോര്‍ട്ടര്‍ ടി.വി മാധ്യമപ്രവര്‍ത്തകനെതിരെ പൊലീസ് ആക്രമണം
|5 Jan 2022 12:23 AM IST
സംഘര്‍ഷം കണ്ടിട്ടും പൊലീസ് ഇടപെടാത്തത് റിപ്പോര്‍ട്ടര്‍ വീഡിയോ എടുത്തതാണ് പ്രകോപനത്തിന് കാരണമായത്
തിരുവനന്തപുരത്ത് റിപ്പോര്‍ട്ടര്‍ ടി.വി മാധ്യമപ്രവര്‍ത്തകനെതിരെ പൊലീസ് ആക്രമണം. റിപ്പോര്‍ട്ടര്‍ ടിവിയുടെ തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ അനുരാഗിനെയാണ് എസ്‌ഐയും സംഘവും കൈയ്യേറ്റം ചെയ്തത്. മൊബൈല്‍ കടയിലെ സംഘര്‍ഷം പകര്‍ത്തുന്നതിനിടെയാണ് ആക്രമണം.
സംഘര്‍ഷം കണ്ടിട്ടും പൊലീസ് ഇടപെടാത്തത് റിപ്പോര്‍ട്ടര്‍ വീഡിയോ എടുത്തതാണ് പ്രകോപനത്തിന് കാരണമായത്. മാധ്യമപ്രവര്‍ത്തകന്‍റെ മൊബൈല്‍ ബലമായി പിടിച്ചെടുത്ത ശേഷം കയ്യേറ്റം ചെയ്യുകയായിരുന്നു. തമ്പാനൂര്‍ എസ് ഐയും സംഘവുമാണ് കയ്യേറ്റം ചെയ്തത്