< Back
Kerala

Kerala
'സംസ്ഥാനത്തെ വോട്ടർ പട്ടിക ക്രമക്കേടിൽ പൊലീസിന് സ്വമേധയാ നടപടിയെടുക്കാം'; മുൻ പ്രോസിക്യൂഷൻ ഡിജി ടി. അസഫലി
|15 Aug 2025 11:10 AM IST
തൃശൂർ വോട്ടുകൊള്ളയിൽ കേസെടുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമെന്ന് വി.എസ് സുനിൽ കുമാർ പറഞ്ഞു
കൊച്ചി: സംസ്ഥാനത്തെ വോട്ടർ പട്ടിക ക്രമക്കേടിൽ പൊലീസിന് സ്വമേധയാ നടപടിയെടുക്കാമെന്ന് മുൻ പ്രോസിക്യൂഷൻ ഡിജി ടി. അസഫലി. മജിസ്ട്രേറ്റിൻ്റെ നിർദേശപ്രകാരം പൊലീസിന് നിയമ നടപടികളിലേക്ക് കടക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് അസഫലി മീഡിയവണിനോട് പറഞ്ഞു.
വഞ്ചനാക്കുറ്റം ഉൾപ്പടെയുള്ള നടപടികൾ സ്വമേധയാ കൈക്കൊള്ളാൻ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. തൃശൂർ വോട്ടുകൊള്ളയിൽ കേസെടുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമെന്ന് വി.എസ് സുനിൽ കുമാർ വ്യക്തമാക്കി. ക്രിമിനൽ കേസെന്ന നിലയിൽ പൊലീസിന് കേസെടുക്കാം. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ട നിയമനടപടി ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും സുനിൽ കുമാർ മീഡിയവണിനോട് പറഞ്ഞു.