< Back
Kerala
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു: വി.ടി ബൽറാമിനെതിരെ പൊലീസ് കേസ്
Kerala

'ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു': വി.ടി ബൽറാമിനെതിരെ പൊലീസ് കേസ്

ijas
|
16 July 2022 7:22 AM IST

കൊല്ലം അഞ്ചാലംമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‍തത്

കൊല്ലം: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയിൽ കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാമിനെതിരെ പൊലീസ് കേസ്. കൊല്ലം അഞ്ചാലംമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‍തത്. ദൈവങ്ങളെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് കൊല്ലം സ്വദേശി ജി.കെ മധു നൽകിയ പരാതിയിലാണ് സൈബർ കുറ്റം ചുമത്തി എഫ്.ഐ.ആർ ഇട്ടത്.

പുതിയ പാർലമെന്‍റ് കെട്ടിടത്തിലെ അശോക സ്തംഭ സിംഹങ്ങൾക്ക് ഭാവ വ്യത്യാസമുണ്ടെന്ന വിമർശനങ്ങളോടുള്ള പരോക്ഷ വിമർശനമാണ് വി.ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നത്. 'എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ' എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. ഹനുമാന്‍റെയും ശിവന്‍റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു വി.ടി ബൽറാമിന്‍റെ ചോദ്യം.

Related Tags :
Similar Posts