< Back
Kerala
സിദ്ദിഖിനെതിരെ പോക്‌സോ ചുമത്തണം: സിദ്ദിഖിനും രഞ്ജിത്തിനുമെതിരെ പൊലീസിൽ പരാതി
Kerala

'സിദ്ദിഖിനെതിരെ പോക്‌സോ ചുമത്തണം': സിദ്ദിഖിനും രഞ്ജിത്തിനുമെതിരെ പൊലീസിൽ പരാതി

Web Desk
|
25 Aug 2024 3:06 PM IST

നടൻ സിദ്ദിഖിനും ഡയറക്ടർ രഞ്ജിത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി

തിരുവനന്തപുരം: നടൻ സിദ്ദിഖിനും ഡയറക്ടർ രഞ്ജിത്തിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. വൈറ്റില സ്വദേശി അജികുമാറാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണർക്ക് പരാതി നൽകിയത്. സിദ്ദിഖിനെതിരെ പോക്‌സോ കേസ് ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു പരാതിയും പൊലീസിന് ലഭിച്ചു.

അതേസമയം പരാതിക്കുമേൽ കേസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. ഇരകളുടെ മൊഴികൂടെ ലഭിച്ചാൽ മാത്രമേ തുടർനടപടി എടുക്കാനാവൂ എന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

യുവ നടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവച്ചിരുന്നു. ബംഗാളി നടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് ര‍ഞ്ജിത്ത് രാജിവെച്ചത്.


Related Tags :
Similar Posts