< Back
Kerala
ലോൺ ആപ്പിലെ ഭീഷണി; പാലക്കാട് ജില്ലയിൽ മാത്രം ജീവനൊടുക്കിയത് ഒമ്പത് പേർ
Kerala

ലോൺ ആപ്പിലെ ഭീഷണി; പാലക്കാട് ജില്ലയിൽ മാത്രം ജീവനൊടുക്കിയത് ഒമ്പത് പേർ

Web Desk
|
24 Jan 2026 1:00 PM IST

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും, ലിങ്കുകളിൽ പ്രവേശിക്കുമ്പോഴും ജാഗ്രതവേണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു

പാലക്കാട്: ലോൺ ആപ്പിലെ ഭീഷണിയെ തുടർന്ന് പാലക്കാട് മേനോൻപാറയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. അജീഷിന്റെ ഫോൺ സൈബർ ക്രൈം വിഭാഗത്തിന് കൈമാറി. ലോൺ ആപ്പിൽ നിന്ന് ഉള്ള ഭീഷണിയെ തുടർന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒമ്പത് പേരാണ് പാലക്കാട് ജില്ലയിൽ മാത്രം ആത്മഹത്യ ചെയ്തത്.

അജീഷിൻ്റെ ആത്മഹത്യയിൽ കൊഴിഞ്ഞാമ്പാറ പൊലീസാണ് അന്വേഷണം നടത്തുന്നത്. അജീഷ് ഉപയോഗിച്ചിരുന്ന ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രഥമിക പരിശോധയിൽ ലോൺ ആപ്പിൻ്റെ പ്രതിനിധികൾ ഭീഷണി സന്ദേശം അയച്ചതായി കണ്ടെത്തി . കൂടുതൽ പരിശോധനക്കായി ഫോൺ സൈബർ ക്രൈം വിഭാഗത്തിന് കൈമാറി. ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെൻ്റർ കമ്പരട്ടികയിൽ ഉൾപ്പെടുത്തിയ അനധികൃത ലോൺ ആപ്പിൽ നിന്നാണ് അജീഷിന് ഭീഷണി സന്ദേശം വന്നതെന്നാണ് പൊലീസിൻ്റെ നഗമനം.

കോവിഡ് കാലത്ത് സജീവമായിരുന്ന അനധികൃത ലോൺ ആപ്പുകളും പൊലീസ് ഡിലിറ്റ് ചെയ്തിരുന്നു. 2025 നവംബർ മാസത്തോടെ ഇവയിൽ പലതും സജീവമായി. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും, ലിങ്കുകളിൽ പ്രവേശിക്കുമ്പോഴും ജാഗ്രതവേണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ആപ്പുകളുടെ പ്രതിനിധികൾ മോർഫ് ചെയ്ത നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നതടക്കം ഉള്ള ഭീഷണികൾ ഉയർത്തിയാൽ ഭയപ്പെടാതെ പൊലീസിനെ സമീപിക്കണമെന്നും സൈബർ പൊലീസ് അറിയിക്കുന്നു.

Similar Posts