< Back
Kerala
cpm malappuram
Kerala

സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ പൊലീസിന് വിമർശനം; മോശം അനുഭവങ്ങൾ വിവരിച്ച് പ്രതിനിധികൾ

Web Desk
|
2 Jan 2025 6:06 PM IST

മലപ്പുറത്ത് ഭൂരിപക്ഷ, ന്യൂനപക്ഷ തീവ്രവാദ സംഘടനകളുടെ നുഴഞ്ഞുകയറ്റം ഗുരുതരമെന്നും, പ്രതിനിധികൾ പറഞ്ഞു.

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ പൊലീസിന് വിമർശനം. പൊലീസ് സ്റ്റേഷനുകളിലെ മോശം അനുഭവങ്ങൾ പ്രതിനിധികൾ ഉന്നയിച്ചു. പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾ ജന സൗഹൃദമാക്കാൻ ഊന്നൽ നൽകണമെന്നും, അംഗങ്ങൾ പറഞ്ഞു. ജില്ലയിൽ ഭൂരിപക്ഷ, ന്യൂനപക്ഷ തീവ്രവാദ സംഘടനകളുടെ നുഴഞ്ഞുകയറ്റം ഗുരുതരമെന്നും, പ്രതിനിധികൾ പറഞ്ഞു.

മത നിരപേക്ഷ അടിത്തറ ഭദ്രമാക്കാൻ പാർട്ടി ഇടപെടൽ ശക്തമാക്കണം. പാർട്ടി അംഗങ്ങൾക്ക് രാഷ്ട്രീയ പരിശീലനം നൽകുന്നതിൽ അപര്യാപ്‌തതയുണ്ടെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

Similar Posts