< Back
Kerala

Kerala
രോഗിയുമായി ആംബുലൻസ് എത്തിയിട്ടും ബാരിക്കേഡ് നീക്കാതെ പൊലീസ്; പ്രതിഷേധം
|27 Dec 2022 7:03 AM IST
ബാരിക്കേഡ് മാറ്റാതെ പൊലീസ് ആംബുലൻസ് തിരിച്ചയക്കുകയായിരുന്നു
തൃശൂർ: കുന്നംകുളത്ത് സമരക്കാരെ നേരിടാൻ സ്ഥാപിച്ച ബാരിക്കേഡ് ആംബുലൻസിന് മുന്നിൽ നിന്ന് നീക്കാതെ പൊലീസ്. രോഗിയുമായി എത്തിയിട്ടും ആംബുലൻസിന് കടന്നുപോകാൻ പൊലീസ് ബാരിക്കേഡ് മാറ്റിയില്ല. യൂത്ത് കോൺഗ്രസിന്റെ പൊലീസ് സ്റ്റേഷൻ മാർച്ചിന് മുമ്പായാണ് റോഡ് ബാരിക്കേഡ് വെച്ച് അടച്ചത്. എന്നാൽ ആംബുലൻസ് എത്തിയ സമയത്ത് പ്രതിഷേധക്കാർ ഉണ്ടായിരുന്നില്ല .
എന്നിട്ടും ബാരിക്കേഡ് മാറ്റാതെ പൊലീസ് ആംബുലൻസ് തിരിച്ചയക്കുകയായിരുന്നു.തിങ്കളാഴ്ച രാവിലെ 11 നായിരുന്നു സംഭവം.ആംബുലൻസ് മടക്കി അയക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.