< Back
Kerala
പേരൂർക്കട എസ്.എ.പി. ക്യാമ്പിനു മുന്നിലെ പീരങ്കി എടുത്തു മാറ്റിയതിയതിൽ പൊലീസിൽ തർക്കം
Kerala

പേരൂർക്കട എസ്.എ.പി. ക്യാമ്പിനു മുന്നിലെ പീരങ്കി എടുത്തു മാറ്റിയതിയതിൽ പൊലീസിൽ തർക്കം

Web Desk
|
21 Dec 2021 7:45 AM IST

എസ്.എ.പിയുടെ ഉടമസ്ഥതയിലുള്ള പൈതൃക വസ്തു,സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ ആസ്ഥാന മന്ദിരത്തിലേക്കാണ് മാറ്റിയത്

തിരുവനന്തപുരം പേരൂർക്കട എസ്.എ.പി. ക്യാമ്പിനു മുന്നിലെ പീരങ്കിയെടുത്തു മാറ്റിയതിനെതിരെ പൊലീസിൽ തർക്കം. എസ്.എ.പിയുടെ ഉടമസ്ഥതയിലുള്ള പൈതൃക വസ്തു,സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ ആസ്ഥാന മന്ദിരത്തിലേക്കാണ് മാറ്റിയത്.

ആർമ്ഡ് ബറ്റാലിയൻ ഡി.ഐ.ജിയുടെ നിർദേശമനുസരിച്ചാണ് പീരങ്കിയെടുത്തു മാറ്റിയതെന്നാണ് എസ്.എ.പി. കമാൻഡൻറ് അറിയിച്ചത്. പീരങ്കി മാറ്റിയതിൽ എസ്.എ.പിയിലെ പൊലീസുകാർക്ക് അതൃപ്തിയുണ്ട്. സേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരും പീരങ്കി തിരികെ സ്ഥാപിക്കണമെന്ന ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത്.

1955ൽ സ്‌പെഷ്യൽ ആർമ്ഡ് പോലീസ് രൂപീകൃതമായപ്പോൾ തിരുവിതാംകൂർ സേന കൈമാറിയതാണ് പീരങ്കി. ക്യാമ്പിനകത്തായിരുന്ന പീരങ്കി പൊതു ജനങ്ങൾക്ക് കൂടി കാണാനായി 1984ലാണ് എസ്.എ.പി. ക്യാമ്പിനു മുന്നില്‍ സ്ഥാപിച്ചത്. ഒരാഴ്ച മുൻപാണ് ക്യാമ്പിന് എതിർവശത്തുള്ള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തത്. പിന്നാലെ പീരങ്കിയെടുത്ത് മാറ്റുകയായിരുന്നു. പെട്ടെന്നാർക്കും ശ്രദ്ധിക്കാൻ കഴിയാത്ത നിലയിലാണ് ഇപ്പോൾ പീരങ്കിയുള്ളത്.



Similar Posts