< Back
Kerala
aashiq abu rima kallingal
Kerala

ലഹരി പാർട്ടി പരാതി; ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരെ അന്വേഷണം

Web Desk
|
4 Sept 2024 12:09 PM IST

ഇരുവരും പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന്‌ ഇരയാക്കി എന്നായിരുന്നു ആരോപണം

കൊച്ചി: ലഹരി പാര്‍ട്ടി പരാതിയില്‍ സംവിധായകന്‍ ആഷിഖ് അബു, നടി റിമാ കല്ലിങ്കല്‍ എന്നിവര്‍ക്കെതിരെ പൊലീസിന്‍റെ പ്രാഥമിക അന്വേഷണം . ഇരുവരും പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന്‌ ഇരയാക്കി എന്നായിരുന്നു ആരോപണം . യുവമോർച്ചയാണ് പരാതി നൽകിയത്.

റിമയുടെയും ആഷിഖിന്‍റെയും കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരി പാർട്ടി നടത്തി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന്‌ ഇരയാക്കി എന്നായിരുന്നു ആരോപണം. ഗായിക സുചിത്രയുടെ ആരോപണത്തിൽ അന്വേഷണം വേണമെന്നാണ് യുവമോർച്ചയുടെ ആവശ്യം.

നടിയുടെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നു. ഇതു റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു. ഇതില്‍ സുചിത്രക്ക് റിമ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.



Similar Posts