< Back
Kerala
ADGP MR Ajith kumar
Kerala

എഡിജിപി എം. ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം

Web Desk
|
2 Sept 2024 10:51 AM IST

അൻവറിൻ്റെ ആരോപണങ്ങളിൽ അന്വേഷണം അനിവാര്യമാണെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു

കോട്ടയം: പൊലീസിനെതിരെ പി.വി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഉന്നതറാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണം നടത്തുമെന്ന് പൊലീസ് അസോസിയേഷൻ സംസ്ഥാന സംമ്മേളന വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു . തനിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകിയെന്നായിരുന്നു എം. ആർ അജിത് കുമാറിന്‍റെ പ്രതികരണം.

സർക്കാരിനെയും ആഭ്യരവകുപ്പിനെയും പിടിച്ചുകുലുക്കിയ അൻവറിന്‍റെ ആരോപണങ്ങളിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത്. കോട്ടയത്തെ പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ എഡിജിപി എം.ആർ.അജിത് കുമാറിനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പുഴുക്കുത്തുകളെ സേനയ്ക്ക് ആവശ്യമില്ലെന്നും താക്കീത് നല്‍കി. അച്ചടക്കത്തിന്‍റെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കേണ്ടവരാന്ന് പൊലീസെന്നും പിണറായി ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച വേദിയിൽ ഡിജിപി ഷെയ്ഖ് ദർബേശ് സാഹിബും പങ്കെടുത്തിരുന്നു.


Similar Posts