< Back
Kerala
ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ മർദിച്ച സംഭവം; പ്രതികളെ പിടികൂടാതെ പൊലീസ്
Kerala

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ മർദിച്ച സംഭവം; പ്രതികളെ പിടികൂടാതെ പൊലീസ്

Web Desk
|
22 Feb 2026 9:56 AM IST

പ്രതികൾ ഒളിവിലാണെന്നാണ് ശൂരനാട് പൊലീസ് പറയുന്നത്

കൊല്ലം: കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസ് പ്രവർത്തകർ മർദിച്ച കേസിൽ ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. മർദനം നടന്ന് ഒരാഴ്ച പിന്നിടുന്നു. കേസെടുത്ത് മൂന്ന് ദിവസമായിട്ടും പ്രതികൾ ഒളിവിലാണെന്നാണ് ശൂരനാട് പൊലീസ് പറയുന്നത്. ക്ഷേത്രോത്സവത്തിനിടെയാണ് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിന് മർദനമേറ്റത്.

ഫെബ്രുവരി 17 ന് ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് അക്രമണം നടന്നത്. ആര്‍എസ്എസ് പ്രവർത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു ഉൾപ്പടെ 15 ഓളം പേര്‍ ചേർന്നാണ് മർദിച്ചത്. തലയ്ക്ക് സാരമായി പരിക്ക് പറ്റിയ യുവാവിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടിട്ടും രാജി പ്രസാദ് വഴങ്ങിയിരുന്നില്ല.

തുടര്‍ന്നാണ് പരാതിയിൽ ശൂരനാട് പൊലീസ് കേസെടുത്തത്. യുവാവിനെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രാഷ്ട്രീയ ഇടപെടലാണ് പ്രതികളെ പിടികൂടാൻ വൈകുന്നതിന് കാരണമെന്നാണ് ആക്ഷേപം.


Similar Posts