< Back
Kerala
ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം;  യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

 Photo| MediaOne

Kerala

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

Web Desk
|
25 Oct 2025 11:55 AM IST

തിരുവനന്തപുരം തമ്പാനൂർ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതി നിധീഷ് മുരളീധരനെ അറസ്റ്റ് ചെയ്യാതെ പൊലീസ്. തിരുവനന്തപുരം തമ്പാനൂർ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. എന്നാൽ കേസ് കോട്ടയം പൊൻകുന്നം പൊലീസിനു കൈമാറിയെന്നാണ് തമ്പാനൂർ പൊലീസിൻ്റെ പ്രതികരണം . കേസ് കൈമാറിയിട്ടില്ലെന്ന് പൊൻകുന്നം പൊലീസും പറയുന്നു.

ഒസിഡി രോഗത്തിന് യുവാവ് ചികിത്സ തേടിയ രണ്ടു ഡോക്ടർമാരുടെ മൊഴി തിരുവനന്തപുരം തമ്പാനുർ പൊലീസ് രേഖപ്പെടുത്തിയിരുന്നു. കോട്ടയം എലിക്കുളം സ്വദേശിയായ യുവാവിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിനു പിന്നാലെ നിധീഷ് മുരളിധരൻ എന്ന ആര്‍എസ്എസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തി വീഡിയോയും പുറത്തു വന്നിരുന്നു.

നാല് വയസ് മുതൽ നിരന്തര ലൈംഗീക പീഡനത്തിനിരയായി. ആര്‍എസ്എസുകാരുമായി ഇടപെഴകരുതെന്നും അവർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുമെന്നും വീഡിയോയിലുള്ളത്. താൻ കടന്നു നീങ്ങിയ വിഷാദ അവസ്ഥയെയും അനുഭവിക്കേണ്ടി വന്ന ക്രൂരതയും യുവാവ് വീഡിയോയിൽ പങ്കുവച്ചിരുന്നു. യുവാവിനെ തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.



Similar Posts