< Back
Kerala
സികെ ജാനുവിന് കോഴ നല്‍കിയെന്ന പരാതി; കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു
Kerala

സികെ ജാനുവിന് കോഴ നല്‍കിയെന്ന പരാതി; കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു

Web Desk
|
17 Jun 2021 3:30 PM IST

കേസിന്‍റെ നടപടിക്രമങ്ങളിലേക്ക് കടന്നതിന് ശേഷമാണ് അറസ്റ്റിലേക്ക് പോകണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് കടക്കുകയുള്ളൂ

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥാനാർത്ഥിയാകാൻ കൈക്കൂലി നൽകിയെന്ന കുറ്റം ചുമത്തിയാണ് കേസ്. കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് സി കെ ജാനുവിനെയും കേസി പ്രതിയാക്കിയിട്ടുണ്ട്. കൽപ്പറ്റ കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കേസില്‍ പോലീസ് പ്രാഥമിക നടപടിക്രമങ്ങളിലേക്ക് കടന്നിട്ടേയുള്ളൂ. കേസിന്‍റെ നടപടിക്രമങ്ങളിലേക്ക് കടന്നതിന് ശേഷമാണ് അറസ്റ്റിലേക്ക് പോകണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് കടക്കുകയുള്ളൂ. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസിന്‍റെ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരന്‍റെ മൊഴിയെടുക്കുകയായിരിക്കും ആദ്യം ചെയ്യുക.

Related Tags :
Similar Posts