< Back
Kerala
കല്ലമ്പലം കൊലപാതകത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
Kerala

കല്ലമ്പലം കൊലപാതകത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

Web Desk
|
22 Sept 2023 7:00 AM IST

ആറ്റിങ്ങൽ ജെ.എഫ്.എം.സി മൂന്നാം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്

തിരുവനന്തപുരം: കല്ലമ്പലം വടശ്ശേരികോണത്ത് വിവാഹ തലേന്ന് വധുവിന്റെ പിതാവിനെ മർദ്ദിച്ചു കൊന്ന സംഭവത്തിൽ കല്ലമ്പലം പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആറ്റിങ്ങൽ ജെ.എഫ്.എം.സി മൂന്നാം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. വടശ്ശേരിക്കോണം സ്വദേശികളായ ജിജിൻ, ജിഷ്ണു, മനു, ശ്യാംകുമാർ എന്നിവരാണ് പ്രതികൾ.

കൊല്ലപ്പെട്ട രാജുവിൻറെ വീട്ടിൽ പ്രതികൾ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. ഗൂഢാലോചന, സ്ത്രീകളെ അതിക്രമിക്കൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ കൊല്ലാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ 66 സാക്ഷികളാണുള്ളത്.

Related Tags :
Similar Posts