< Back
Kerala
ഹെൽമറ്റ് ധരിക്കാത്തതിന് കാർ ഡ്രൈവർക്ക് പിഴയിട്ട് പൊലീസ്
Kerala

ഹെൽമറ്റ് ധരിക്കാത്തതിന് കാർ ഡ്രൈവർക്ക് പിഴയിട്ട് പൊലീസ്

Web Desk
|
27 Oct 2022 5:55 PM IST

സജീവ് കുമാറിന് ബൈക്കില്ല, ബൈക്കോടിക്കാൻ തനിക്കറിയില്ലെന്നാണ് സജീവ് കുമാർ പറയുന്നത്.

കൊല്ലം: ഹെൽമറ്റ് ധരിക്കാതെ കാർ ഓടിച്ചതിന് ഡ്രൈവർക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്. ചടയമംഗലും കൂരിയോട് സ്വദേശി സജീവ് കുമാറിനോടാണ് 500 രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സജീവ് കുമാറിന് ബൈക്കില്ല, ബൈക്കോടിക്കാൻ തനിക്കറിയില്ലെന്നാണ് സജീവ് കുമാർ പറയുന്നത്. കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാകാം പിഴ ചുമത്തിയതെന്നും ടൈപ്പിങ്ങിൽ തെറ്റ് പറ്റിയതാകാമെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.

Similar Posts