< Back
Kerala
police-goonda collabration in Kerala
Kerala

ഗുണ്ടകളെ അമർച്ച ചെയ്യുന്നതിൽ വീഴ്ച; പൊലീസ്-ഗുണ്ടാ കൂട്ടുകെട്ടെന്നും ഉന്നതതല യോഗത്തിൽ വിലയിരുത്തൽ

Web Desk
|
8 Nov 2023 9:51 AM IST

ഡി.ജി.പി വിളിച്ചു ചേർത്ത എസ്.പിമാർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിമർശനം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യുന്നതിൽ വിഴ്ചയെന്ന് പൊലീസ് ഉന്നതതല യോഗത്തിൽ വിലയിരുത്തൽ. നിരവധി കേസുകളുള്ള ഗുണ്ടകൾ പോലും പുറത്ത് സൈ്വരവിഹാരം നടത്തുന്നു. പല സ്ഥലത്തും പൊലീസ്-ഗുണ്ടാ കൂട്ടുകെട്ടുണ്ടെന്നും ഡി.ജി.പി വിളിച്ച യോഗത്തിൽ വിമർശനമുയർന്നു.

എസ്.പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. 20ൽ കൂടുതൽ കേസുകളുള്ള ഗുണ്ടകൾ പോലും സൈ്വരവിഹാരം നടത്തുകയാണ്. കുപ്രസിദ്ധ ഗുണ്ടയായ ഓം പ്രകാശിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കണ്ണൂരിൽ നിരവധി കേസുകളിൽ പ്രതിയായ റോഷനെ പിടികൂടാനെത്തിയ പൊലീസിന് നേരെ പിതാവ് വെടിയുതിർത്തു. കേസുകളിൽ കാലതാമസമില്ലാതെ വിചാരണ നടത്തി ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും യോഗത്തിലുയർന്നു.

Related Tags :
Similar Posts