< Back
Kerala

Kerala
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി പൊലീസ്
|21 Nov 2023 6:23 AM IST
ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി പൊലീസ്. മൊഴിയെടുക്കേണ്ട യൂത്ത് കോൺഗ്രസുകാരുടെ പട്ടികയാണ് പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയത്.
ഇത് പ്രകാരം ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മൂവാറ്റുപുഴയിലും കോഴിക്കോട്ടും നൽകിയ പരാതികളും പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ഇതിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നുള്ള ആരോപണം പൊലീസ് ഗൗരവത്തിലെടുക്കില്ല. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്തോ എന്നുള്ള ആരോപണമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിലാണ് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.