< Back
Kerala
പ്രവാസിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെ പിടികൂടാനാകാതെ പൊലീസ്
Kerala

പ്രവാസിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെ പിടികൂടാനാകാതെ പൊലീസ്

Web Desk
|
24 May 2022 6:45 AM IST

ഓരോ സ്ഥലത്തും മാറി മാറിയാണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്നും കേരളം വിട്ടുപോയിട്ടില്ലെന്നുമാണ് സൂചന

പെരിന്തൽമണ്ണ: അഗളി സ്വദേശിയായ പ്രവാസിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെ പിടികൂടാനാകാതെ പൊലീസ്. അബ്ദുൽ ജലീലിനെ മർദിച്ച് അവശനാക്കി ആശുപത്രിയിലെത്തിച്ച് മുങ്ങിയ യഹിയയാണ് ഇപ്പോഴും അന്വേഷണ സംഘത്തെ വെട്ടിച്ച് ഒളിവിൽ കഴിയുന്നത്. പ്രതിക്ക് ഒളിവിൽ കഴിയാനും രക്ഷപ്പെടാനും നിരവധി പേർ സഹായിക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. ഓരോ സ്ഥലത്തും മാറി മാറിയാണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്നും കേരളം വിട്ടുപോയിട്ടില്ലെന്നുമാണ് സൂചന. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കാരിയാറായി ജിദ്ദയിൽ നിന്ന് നാട്ടിലെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീലിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിക്കാൻ കാരണമെന്നാണ് പൊലീസിനോട് പിടിയിലായ പ്രതികൾ നൽകിയ മൊഴി.


Police have failed to nab the main culprit in the murder of an expatriate from Agali

Similar Posts