< Back
Kerala

Kerala
നടൻ സിദ്ദീഖിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
|26 Sept 2024 6:59 AM IST
ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും നോട്ടീസ് പതിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്.
കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും നോട്ടീസ് പതിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ സുപ്രിംകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സിദ്ദീഖ് ഇന്ന് ഇ മെയിൽ മുഖേന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനോട് ആവശ്യപ്പെടും. വെള്ളിയാഴ്ച ഹരജി പരിഗണിക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസമാണ് സിദ്ദീഖ് സുപ്രിംകോടതിയെ സമീപിച്ചത്. ആരോപണമുന്നയിച്ച നടിയും സുപ്രിംകോടതിയിൽ തടസ്സ ഹരജി നൽകിയിട്ടുണ്ട്.