< Back
Kerala
കെ.വിദ്യKerala
എസ്.എഫ്.ഐ മുൻ നേതാവ് വിദ്യ ഉൾപ്പെട്ട വ്യാജ രേഖാ കേസിൽ നിർണായക രേഖ പോലീസിന് ലഭിച്ചു
|12 July 2023 7:50 AM IST
മഹാരാജാസ് കോളജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫെയിൽ നിന്നും ലഭിച്ചു
കൊച്ചി: എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ ഉൾപ്പെട്ട വ്യാജ രേഖാ കേസിൽ നിർണായക രേഖാ പോലീസിന് ലഭിച്ചു. മഹാരാജാസ് കോളജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫെയിൽ നിന്നും ലഭിച്ചു
ഗൂഗിൾ സഹായത്തോടെയാണ് ഈ കട കണ്ടെത്തിയത് .കഫെ നടത്തിപ്പുക്കാരന്റെ മൊഴി അഗളി പോലിസ് രേഖപ്പെടുത്തി. കേസിൽ ഈ മാസം ഒന്നിന് കെ വിദ്യക്ക് ജാമ്യം അനുവദിച്ചിരുന്നു. കാസർഗോഡ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
വിദ്യക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
More To Watch