< Back
Kerala

Kerala
തിരൂരിലെ മൂന്ന് വയസുകാരന്റെ മരണത്തിൽ ദുരൂഹത, പൊലീസ് കേസെടുത്തു
|12 Jan 2022 11:00 PM IST
കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ച രണ്ടാനച്ഛൻ മരിച്ചതറിഞ്ഞതോടെ മുങ്ങി
മലപ്പുറം തിരൂരിലെ മൂന്ന് വയസുകാരന്റെ മരണത്തിൽ ദുരൂഹത, പൊലീസ് കേസെടുത്തു. കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ച രണ്ടാനച്ഛൻ മരിച്ചതറിഞ്ഞതോടെ മുങ്ങി. തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പശ്ചിമബംഗാൾ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മകൻ ഷെയ്ഖ് സിറാജാണ് (3) ബുധനാഴ്ച രാത്രി ഏഴോടെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുട്ടിയുടെ മരണവിവരം അറിഞ്ഞതോടെ രണ്ടാനച്ഛൻ മുങ്ങുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Police have registered a case in connection with the death of a three-year-old boy in Tirur, Malappuram.