< Back
Kerala

Kerala
വീണ്ടും 'ആവേശം' മോഡൽ; വടിവാൾ കൊണ്ട് പിറന്നാൾ ആഘോഷിച്ചതിൽ പൊലീസ് അന്വേഷണം
|10 July 2024 5:29 PM IST
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവരാണ് ഇവർ
ആലപ്പുഴ: ചെങ്ങന്നൂരിൽ വടിവാൾ കൊണ്ട് പിറന്നാൾ ആഘോഷം നടത്തിയതിൽ പൊലീസ് അന്വേഷണം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു പൊലീസും സൈബർ സേനയും അന്വേഷണം തുടങ്ങിയത്. നിരവധി കേസുകളിൽ പ്രതികളായ അരുൺ, വിക്രമൻ, വിഷ്ണു, പ്രിൻസ് എന്നിവരാണ് ദൃശ്യത്തിലുള്ളത്.
വടിവാൾ കൊണ്ട് കേക്ക് മുറിച്ച് പരസ്പരം പങ്കുവെക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവരാണ് ഇവർ.