< Back
Kerala

Kerala
ആലപ്പുഴയിൽ പൊലീസ് വാഹനമിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
|1 Jan 2023 8:25 AM IST
പൊലീസ് ജീപ്പിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
ആലപ്പുഴ: ആലപ്പുഴയിൽ പൊലീസ് വാഹനമിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശികളായ ജസ്റ്റിൻ, അലക്സ് എന്നിവരാണ് മരിച്ചത്. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പിയുടെ വാഹനമാണ് ഇടിച്ചത്. പൊലീസ് വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
പുലര്‍ച്ചെ 3.30നാണ് അപകടമുണ്ടായത്. പുതുവത്സരം ആഘോഷിക്കാന്‍ ആലപ്പുഴയിലെത്തിയതായിരുന്നു യുവാക്കള്‍. ബീച്ചില്‍ നിന്നും കോട്ടയത്തേക്ക് സ്വന്തം വാഹനത്തില്‍ മടങ്ങും വഴിയാണ് അപകടമുണ്ടായത്. തലവടി എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. ഡി.വൈ.എസ്.പിയെ വീട്ടിലാക്കിയ ശേഷം തിരിച്ചുപോവുകയായിരുന്നു പൊലീസ് ജീപ്പ്.
യുവാക്കള്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്താണ് അപകടത്തിന് കാരണമെന്ന് ആലപ്പുഴ നോര്‍ത്ത് പൊലീസ് അന്വേഷണം തുടങ്ങി.