
'എന്നാല്‍ ഇന്ന് രാത്രി ഉറങ്ങണ്ട'; അര്‍ധരാത്രി മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ പരിഹസിച്ച് പൊലീസ്
|നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് പൊലീസ് പറയുന്നത്
മലപ്പുറം: അര്‍ധരാത്രി മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് പൊലീസിന്റെ പരിഹാസം. മലപ്പുറം തുവ്വൂരിലാണ് സംഭവം. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് അര്‍ധരാത്രി മണ്ണെടുക്കുന്നത് നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു എന്ന് പരാതി പറഞ്ഞപ്പോഴാണ് ,എന്നാല്‍ ഉറങ്ങേണ്ടന്ന് പൊലീസ് മറുപടി നല്‍കിയത്.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. തുവ്വൂര്‍ സ്‌കൂള്‍ മൈതാനത്തിന് സമീപത്ത് മതില്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് അര്‍ദ്ധരാത്രിയില്‍ ജെസിബിയുമായി എത്തി മണ്ണെടുക്കുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന്റെ പരിഹാസം. അര്‍ദ്ധരാത്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പരാതി പറഞ്ഞതോടെ എന്നാല്‍ ഇന്ന് രാത്രി നാട്ടുകാര്‍ ഉറങ്ങേണ്ട എന്നായിരുന്നു പൊലീസിന്റെ പരിഹാസം.
അതെ സമയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പ്രദേശവാസികള്‍ ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടര്‍ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി .