< Back
Kerala

Kerala
അടിമാലിയിൽ ബൈക്കിലെത്തിയ സംഘം പൊലീസുകാരനെ വെട്ടി
|5 March 2024 7:19 AM IST
ബൈക്കിൽ പിന്തുടർന്നെത്തിയ മൂവർ സംഘം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു
ഇടുക്കി: അടിമാലിയിൽ പൊലീസുകാരനു വെട്ടേറ്റു. വെള്ളത്തൂവൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അനീഷിനാണ് വെട്ടേറ്റത്. പത്താംമൈലിൽനിന്ന് 200 ഏക്കറിലേക്കുള്ള യാത്രയ്ക്കിടെ ബൈക്കിൽ പിന്തുടർന്നെത്തിയ മൂവർ സംഘം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കൈക്കും വയറിനും പരിക്കേറ്റ പൊലീസുകാരനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. അക്രമികളിൽ ഒരാൾ മറ്റൊരു കേസിൽ മുന്‍പ് പിടിയിലായിരുന്നു. കേസിനു പിന്നില്‍ അനീഷാണെന്ന് ആരോപിച്ചാണ് ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Summary: Police officer stabbed in Idukki's Adimali