< Back
Kerala

Kerala
ലഹരി മാഫിയയുമായി ബന്ധം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
|7 Jan 2026 12:06 PM IST
ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി
കൊച്ചി: ലഹരി മാഫിയയുമായി ബന്ധമെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം കാലടിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാലടി പൊലീസ് സ്റ്റേഷനിലെ സിപിഒ സുഹീറിനെ ആണ് സസ്പെൻഡ് ചെയ്തത്.
ലഹരിക്കേസിൽ പെരുമ്പാവൂരിൽ നിന്ന് അറസ്റ്റിലായ സ്ത്രീയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി. ആലുവ റൂറൽ എസ്പിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.