< Back
Kerala
Police officers suspended
Kerala

ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്‌സോ കേസ്; അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Web Desk
|
2 Jun 2025 10:58 PM IST

കോന്നി ഡിവൈഎസ്പി ടി. രാജപ്പൻ, എസ്എച്ച്ഒ പി. ശ്രീജിത്ത് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

തിരുവനന്തപുരം: ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്‌സോ കേസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കോന്നി ഡിവൈഎസ്പി ടി. രാജപ്പൻ, എസ്എച്ച്ഒ പി. ശ്രീജിത്ത് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ഹൈക്കോടതി അഭിഭാഷകനായ നൗഷാദ് പ്രതിയായ കേസിലാണ് നടപടി. പ്രതികളെ സഹായിക്കുന്ന തരത്തിലായിരുന്നു പൊലീസ് അന്വേഷണമെന്ന് പരാതിയുണ്ടായിരുന്നു. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 16ന് ആറൻമുള പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാൻ എത്തിയ അഭിഭാഷകൻ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

Similar Posts