< Back
Kerala
കാപ്പാ കാലാവധി കഴിഞ്ഞ് നാട്ടിൽ; പൊലീസിനെ ആക്രമിച്ച് വീണ്ടും അറസ്റ്റിൽ
Kerala

കാപ്പാ കാലാവധി കഴിഞ്ഞ് നാട്ടിൽ; പൊലീസിനെ ആക്രമിച്ച് വീണ്ടും അറസ്റ്റിൽ

Web Desk
|
5 Nov 2023 9:52 PM IST

ഒരു വർഷത്തേക്ക് നാടുകടത്തിയ പ്രതി കാലാവധി കഴിഞ്ഞ് ഇന്നലെയാണ് നാട്ടിൽ തിരിച്ചെത്തിയത്.

മലപ്പുറം: കാപ്പാ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയയാൾ പൊലീസിനെ ആക്രമിച്ച കേസിൽ വീണ്ടും അറസ്റ്റിൽ. മലപ്പുറം കുറ്റിപ്പുറം പേരശന്നൂർ സ്വദേശി അഷ്‌റഫിനെ (44 )യാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റുചെയ്തത്. പൊലീസ് ഒരു വർഷത്തേക്ക് നാടുകടത്തിയ പ്രതി കാലാവധി കഴിഞ്ഞ് ഇന്നലെയാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇയാൾ എടച്ചൽ ഭാഗത്ത് പരസ്യമായി മദ്യപിക്കുന്നു എന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് കുറ്റിപ്പുറം എസ്.ഐ യും സംഘവും സ്ഥലത്തെത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റാൻ ശ്രമിക്കവെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റു.

Similar Posts