< Back
Kerala
police raid in km shajahans home
Kerala

എഡിജിപിക്കെതിരായ ആരോപണം: കെ.എം ഷാജഹാന്റെ വീട്ടിൽ പൊലീസ് പരിശോധന

Web Desk
|
2 Dec 2025 2:57 PM IST

ഷാജഹാനെതിരെ എസ്. ശ്രീജിത്ത് നൽകിയ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്.

തിരുവനന്തപുരം: യൂട്യൂബർ കെ.എം ഷാജഹാന്റെ വീട്ടിൽ പൊലീസ് പരിശോധന. തിരുവനന്തപുരത്തെ വീട്ടിലാണ് പരിശോധന. എഡിജിപി എസ്. ശ്രീജിത്തിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്.

നിലവിൽ കെ.എം ഷാജഹാനും കുടുംബവും ഈ വീട്ടിലില്ല. ജോലിക്കാരി മാത്രമാണുള്ളത്. ശബരിമല സ്വർണക്കൊള്ളയിൽ എഡിജിപി എസ്. ശ്രീജിത്തിനും പങ്കുണ്ടെന്നായിരുന്നു ഷാജഹാന്റെ ആരോപണം. ഇതിൽ ഷാജഹാനെതിരെ എസ്. ശ്രീജിത്ത് നൽകിയ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്.

കെ.എം ഷാജഹാൻ യൂട്യൂബ് വീഡിയോ ചെയ്യാനുപയോഗിച്ച ഫോണും ലാപ്‌ടോപ്പുമുൾപ്പെടെ കണ്ടെത്താനാണ് പരിശോധന. നിലവിൽ ശബരിമലയിലെ സ്‌പെഷ്യൽ കോഡിനേറ്ററാണ് എസ്. ശ്രീജിത്ത്.

Similar Posts