< Back
Kerala
മോഡലുകളുടെ മരണത്തിൽ പുതിയ വഴിത്തിരിവ്; കൊച്ചിയിലെ ഫ്‌ളാറ്റുകളിൽ വൻ ചൂതാട്ടകേന്ദ്രം
Kerala

മോഡലുകളുടെ മരണത്തിൽ പുതിയ വഴിത്തിരിവ്; കൊച്ചിയിലെ ഫ്‌ളാറ്റുകളിൽ വൻ ചൂതാട്ടകേന്ദ്രം

Web Desk
|
5 Dec 2021 4:10 PM IST

ടിപ്‌സൺ എന്ന മാഞ്ഞാലി സ്വദേശിയാണ് ഫ്‌ളാറ്റ് വാടകക്കെടുത്തിരിക്കുന്നത്. ഇവിടെ വലിയ മേശയും ചൂതാട്ടത്തിന് ഉപയോഗിക്കുന്ന പ്രത്യേക തരം കോയിനുകളും കണ്ടെത്തി.

മോഡലുകളുടെ അപകട മരണക്കേസിൽ പ്രതിയായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ വൻ ചൂതാട്ടകേന്ദ്രം കണ്ടെത്തി. ഡിജെ പാർട്ടികളിലുൾപ്പെടെ സൈജു ലഹരി എത്തിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. തേവര സ്‌റ്റേഷൻ പരിധിയിലുള്ള ഫ്‌ളാറ്റിന്റെ പതിനെട്ടാം നിലയിലാണ് ചൂതാട്ടകേന്ദ്രം കണ്ടെത്തിയിരിക്കുന്നത്.

ടിപ്‌സൺ എന്ന മാഞ്ഞാലി സ്വദേശിയാണ് ഫ്‌ളാറ്റ് വാടകക്കെടുത്തിരിക്കുന്നത്. ഇവിടെ വലിയ മേശയും ചൂതാട്ടത്തിന് ഉപയോഗിക്കുന്ന പ്രത്യേക തരം കോയിനുകളും കണ്ടെത്തി. ചൂതാട്ടത്തിന് വരുന്ന ആളുകൾ പണം കൊടുത്ത് കോയിൻ വാങ്ങിയാണ് ചൂതാട്ടം നടത്തുന്നത്. ഇവിടെ നിറയെ മദ്യക്കുപ്പികളും മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ഫ്‌ളാറ്റ് വാടകക്കെടുത്ത ടിപ്‌സൺ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇതിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ പേരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് സമീപമുള്ള മറ്റൊരു ഫ്ള്ളാറ്റിലും ചൂതാട്ടം നടന്നതായി പൊലീസ് പറഞ്ഞു. ഇവിടെയും റെയ്ഡ് നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Related Tags :
Similar Posts