< Back
Kerala

Kerala
കണ്ണൂരിലെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് തുടരുന്നു
|26 Sept 2022 1:36 PM IST
കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
കണ്ണൂർ: ജില്ലയിലെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് തുടരുന്നു. ഹർത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെ തുടർന്നാണ് റെയ്‌ഡെന്നാണ് സൂചന. ഇന്നലെ നാലിടത്ത് റെയ്ഡ് നടന്നിരുന്നു. മട്ടന്നൂർ, ഉളിയിൽ, ഇരിട്ടി, കണ്ണൂർ എന്നിവിടങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നത്.
കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഹർത്താൽ ദിനത്തിലെ അക്രമസംഭവങ്ങൾ സമാന സ്വഭാവമുള്ളതായിരുന്നതിനാൽ ഇത് കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽവെച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.