< Back
Kerala
പാലക്കാട് റെയ്‌ഡിനിടെ കെപിഎം ഹോട്ടലിൽ സംഘർഷം; കണ്ടാലറിയുന്ന പത്ത് പേർക്കെതിരെ കേസ്
Kerala

പാലക്കാട് റെയ്‌ഡിനിടെ കെപിഎം ഹോട്ടലിൽ സംഘർഷം; കണ്ടാലറിയുന്ന പത്ത് പേർക്കെതിരെ കേസ്

Web Desk
|
6 Nov 2024 10:50 PM IST

സംഘർഷത്തിൽ ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ പരാതി നൽകിയത്

പാലക്കാട്: പരിശോധനക്കിടെ പാലക്കാട് കെപിഎം ഹോട്ടലിൽ നടന്ന സംഘർഷത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 10 പേർക്കെതിരെ പാലക്കാട് സൗത്ത് പോലീസാണ് കേസെടുത്തത്. കെപിഎം ഹോട്ടൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

റെയ്‌ഡ് നടക്കുന്ന സമയം ഹോട്ടലിൽ നിരവധി രാഷ്ട്രീയ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ പരാതി നൽകിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ കേസെടുക്കുകയായിരുന്നു. തുടർനടപടികൾ അടുത്ത ദിവസം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Similar Posts