< Back
Kerala
മറിയ ഉമ്മന്‍റെ സൈബർ അധിക്ഷേപ പരാതിയിൽ പൊലീസ് കേസെടുത്തു
Kerala

മറിയ ഉമ്മന്‍റെ സൈബർ അധിക്ഷേപ പരാതിയിൽ പൊലീസ് കേസെടുത്തു

Web Desk
|
22 Sept 2023 7:55 PM IST

പോരാളി ഷാജി അടക്കമുള്ള സി.പി.എം അനുകൂല പ്രൊഫൈലുകള്‍ക്കെതിരെയാണ് പരാതി

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍റെ സൈബർ അധിക്ഷേപ പരാതിയിൽ കേസെടുത്തു. തിരുവനന്തപുരം പൂജപ്പൂര പൊലീസാണ് കേസെടുത്തത്. പോരാളി ഷാജി അടക്കമുള്ള സി.പി.എം അനുകൂല പ്രൊഫൈലുകള്‍ക്കെതിരെയാണ് പരാതി.

ഡി.ജി.പിക്കാണ് മറിയ പരാതി നൽകിയത്. പുതുപ്പള്ളി ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സി.പി.എം സൈബർ സംഘങ്ങളാണെന്നും മറിയ ആരോപിച്ചിരുന്നു.

തന്നെ അധിക്ഷേപിച്ച പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് മറിയ പരാതി നൽകിയത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെ അച്ചു ഉമ്മന്‍റെ പരാതിയിലും പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു.

Similar Posts