< Back
Kerala
കാര്യങ്ങൾ അന്വേഷിക്കാതെ പൊലീസ് കേസെടുത്തു, താൻ രക്ഷാധികാരിയല്ല, ഉപദേശകൻ: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ
Kerala

കാര്യങ്ങൾ അന്വേഷിക്കാതെ പൊലീസ് കേസെടുത്തു, താൻ രക്ഷാധികാരിയല്ല, ഉപദേശകൻ: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ

Web Desk
|
9 Feb 2025 4:55 PM IST

ഓഫർ തട്ടിപ്പിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കിയാണ് പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്

എറണാകുളം: കാര്യങ്ങൾ അന്വേഷിക്കാതെയാണ് പൊലീസ് തനിക്കെതിരെ കേസെടുത്തതെന്ന് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ. പൊലീസ് പ്രാഥമിക പരിശോധന പോലും നടത്തിയില്ല. താൻ രക്ഷാധികാരിയല്ലെന്നും, ഉപദേശകൻ മാത്രമാണെന്നും സി.എൻ രാമചന്ദ്രൻ നായർ പറഞ്ഞു.

"കാര്യങ്ങൾ അന്വേഷിക്കാതെയാണ് പോലീസ് എഫ്ഐആർ ഇട്ടത്. രക്ഷാധികാരിയാണ് താനെന്ന് ആരോ പരാതി കൊടുത്തു. അത് വായിച്ചു നോക്കിയ പോലീസ് എഫ്ഐആർ ഇട്ടു. എന്നോട് പോലും വിവരം തിരക്കിയില്ല. എസ്പിയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്," അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഫർ തട്ടിപ്പിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കിയാണ് പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സന്നദ്ധ സംഘടന നൽകിയ പരാതിയിലാണ് നടപടി.

Similar Posts