< Back
Kerala
ലോയേഴ്‌സ് കോണ്‍ഗ്രസ് മുൻ നേതാവിനെതിരെയുള്ള നടിയുടെ പീഡനപരാതി വ്യാജം;  പരാതിക്ക് കാരണം മുൻവൈരാഗ്യമെന്ന് പൊലീസ്‌
Kerala

ലോയേഴ്‌സ് കോണ്‍ഗ്രസ് മുൻ നേതാവിനെതിരെയുള്ള നടിയുടെ പീഡനപരാതി വ്യാജം; പരാതിക്ക് കാരണം മുൻവൈരാഗ്യമെന്ന് പൊലീസ്‌

Web Desk
|
24 Sept 2025 1:47 PM IST

വി.എസ് ചന്ദ്രശേഖരനെതിരെയാണ് പരാതി നല്‍കിയിരുന്നത്

കൊച്ചി: എറണാകുളം ആലുവ സ്വദേശിയായ നടിയുടെ പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ നേതാവ് വി.എസ് ചന്ദ്രശേഖരനെതിരെ നൽകിയ പരാതിയാണ് വ്യാജമെന്ന് കണ്ടെത്തിയത്. പരാതിക്ക് കാരണം മുന്‍ വൈരാഗ്യമെന്നും പ്രത്യേക അന്വേഷണസംഘം കോടതിയില്‍ നൽകിയ റഫര്‍ റിപ്പോര്‍ട്ടിൽ പറയുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റഫര്‍ റിപ്പോര്‍ട്ട്.

അതേസമയം, കൊച്ചിയിലെ ഐടി സ്ഥാപന ഉടമയ്ക്കെതിരായ പീഡന പരാതിയിൽ പ്രതിയുടെ ആഡംബര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി വേണുഗോപാലകൃഷ്ണന്റെ ബെൻസ് ജി വാഗൻ കാറാണ് കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിനുള്ളിൽ വെച്ച് പ്രതി ലൈംഗികാതിക്രമം നടത്തിയെന്ന് അതിജീവിത പരാതി നൽകിയിരുന്നു. വേണുഗോപാലകൃഷ്ണൻ ഒളിവിൽ തുടരുകയാണ്.

Similar Posts